എറണാകുളം: കോവിഡ് പരിശോധനാ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താത്ത സ്വകാര്യ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. കോവിഡ് നെഗറ്റീവ് കേസുകള്‍ രേഖപ്പെടുത്താത്തതും പരിശോധനക്ക് വിധേയരായവരുടെ വാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്താത്തതുമായ ലാബുകളെ കണ്ടെത്തിയാണ് നടപടി സ്വീകരിക്കുക.. ലാബുകളിലെ ഡാറ്റ എന്‍ട്രി പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി പ്രത്യേക പരിശോധനാ സംഘത്തിന് രൂപം നല്കി ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും കളക്ടര്‍ അറിയിച്ചു..
വീടുകളില്‍ കഴിയുന്ന ഗുരുതര രോഗമുള്ളവരില്‍ കോവിഡ് രോഗലക്ഷണം കണ്ടാല്‍ ഉടന്‍ അവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ പെട്ടവരില്‍ മരണ നിരക്ക് കൂടുന്നത് കണക്കിലെടുത്താണ് ഈ നടപടി. ഈ വിഭാഗത്തിലുള്ള രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള കാലതാമസം മരണത്തിന് കാരണമായേക്കാം എന്നതിനാലാണ് ഇത് എന്ന കളക്ടര്‍ അറിയിച്ചു.
