ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി സുരക്ഷയ്ക്കായുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ 68 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി യാത്ര സുരക്ഷയുടെ ചുമതലയുള്ള അധ്യാപകര്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. സൈബര്‍ ലോ കണ്‍സള്‍ട്ടന്റ് ജാക്സണ് ദാസ് തോട്ടുങ്കല്‍, ഉടുമ്പന്‍ചോല മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജുലാല്‍ റാം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷയ്ക്കായി സ്കൂള്‍ ബസ് ഡ്രൈവര്‍മാരും സ്കൂള്‍ അധികൃതരും അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ആര്.ടി.ഒ ആര്. രാജീവ് പറഞ്ഞു
