കോട്ടയം: ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി & ഓഫീസ് ഓട്ടമേഷന്‍, എം.എസ്. ഓഫീസ് & ഇന്റര്‍നെറ്റ് കോഴ്‌സുകള്‍ സൗജന്യമായി സംഘടിപ്പിക്കും. കോഴ്‌സില്‍ പങ്കെടു ക്കുവാന്‍ താല്‍പര്യമുള്ള എസ്.എസ്.എല്‍.സിയോ അതിനുമേല്‍ യോഗ്യത ഉള്ളതോ ആയ കോട്ടയം താലൂക്കില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ നാലിനകം കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തി അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0481- 2304608
