ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയില്‍ 2018 ജൂലൈ/ ആഗസ്റ്റ് മാസങ്ങളില്‍ ഐ.ബി.പി.എസ്/ പി.എസ്.സി അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഡിഗ്രി പാസ്സായ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് 25 ദിവസത്തെ സൗജന്യ പരീക്ഷാപരിശീലനം നല്‍കും. കോട്ടയം, പാലാ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പ്പര്യമുളളവര്‍ ജൂലൈ ഏഴിനകം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അതതു ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ അപേക്ഷ നല്‍കണം. ഓരോ കേന്ദ്രത്തിലും ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 ഉദേ്യാഗാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. പി.എസ്.സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഉളളവര്‍ക്കും ബോര്‍ഡ്/കോര്‍പ്പറേഷന്‍/ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുളളവര്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 21560413, 9495510347, 9447869049