•   എളവള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറില്‍ പ്രവര്‍ത്തിച്ചിരുന്ന ദീപ്തി അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 15 ലക്ഷം രൂപ ചെലവ് ചെയ്താണ് കെട്ടിടം പൂര്‍ത്തീകരിച്ചത്. അങ്കണവാടിക്ക് ആവശ്യമായ നാല് സെന്റ് സ്ഥലം വടാശ്ശേരി അപ്പുക്കുട്ടനാണ് സൗജന്യമായി വിട്ടുനല്‍കിയത്. എളവള്ളി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. നിലവില്‍ രണ്ട് മാതൃകാ അങ്കണവാടികളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ദീപ്തി അങ്കണവാടിയുടെ കെട്ടിടോദ്ഘാടനം മുരളി പെരുനെല്ലി എം എല്‍ എ നിര്‍വ്വഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അധ്യക്ഷനായി. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ലീന ശ്രീകുമാര്‍, കെ ഡി വിഷ്ണു, എന്‍ ബി ജയ, ടി സി മോഹനന്‍, ഷാലി ചന്ദ്രശേഖരന്‍, രാജി മണികണ്ഠന്‍, ശ്രീബിത ഷാജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് രാജന്‍, സൂപ്പര്‍വൈസര്‍ മീര മോഹനന്‍, അംഗന്‍വാടി വര്‍ക്കര്‍ ഒകെ സുമി തുടങ്ങിയവര്‍ സംസാരിച്ചു.