വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ ‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടിയിലൂടെ ജില്ലയിലെ സംരംഭകര്‍ക്ക് 67.57 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. വിവിധ പദ്ധതികള്‍ പ്രകാരം 10 സംരംഭകര്‍ക്കാണ് അനുകൂല്യം ലഭിച്ചത്.
പീഡിതവ്യവസായ പദ്ധതി പ്രകാരം അടഞ്ഞു കിടന്നിരുന്ന കരുനാഗപ്പള്ളിയിലെ കൈറ്റ് സ്പോര്‍ട്സ് എന്ന സ്ഥാപനത്തിന് മെഷിനറികള്‍ നവീകരിക്കുന്നതിനും പ്രവര്‍ത്തന മൂലധനത്തിനുമായി 57,7658 രൂപ ധനസഹായം ലഭ്യമാക്കി.
സംരംഭക സഹായ പദ്ധതി പ്രകാരം മൂന്ന് വ്യവസായ സ്ഥാപനങ്ങള്‍ക്ക് 38.88 ലക്ഷം രൂപയാണ് അനുവദിച്ചത്. സ്പാസിയോ ഇന്‍സ്പേസ് ആന്‍ഡ് എക്സ്റ്റീരീയേഴ്സിന് 531608 രൂപയും തുഷാര ഓഫസെറ്റ് പ്രിന്റ്റേഴ്സിന് 76,8809 രൂപയും ചിത്ര പ്രിന്റേഴ്സിന് 2587793 രൂപയും നല്കി.
നാനോ സബ്സിഡി പദ്ധതി പ്രകാരം ആറ് വ്യവസായ യൂണിറ്റുകള്‍ക്കായി 2292000 രൂപ ധനസഹായം നല്കി. ആക്സെന്റര്‍ ഹോംസ്, പേക്കാര്ണിയ ബേക്സ്, ഊട്ടി ഫ്ളവര്‍ മില്‍, എസ്.എന്‍.പേപ്പര്‍ കപ്സ്, ഭാരത് സോളിഡ്സ് എന്നിവയ്ക്ക് നാല് ലക്ഷം രൂപ വീതവും വലിയവീട്ടില്‍ ഫ്ളവര്‍ മില്ലിന് 2,92000 രൂപയുമാണ് അനുവദിച്ചത്.
(പി.ആര്.കെ നമ്പര്‍.2267/2021