‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടി തുണയായി, അഞ്ചലില്‍ ഇനി സിമന്റ് കട്ട നിര്‍മാണ കമ്പനി സജീവമാകും. നൈനാന്‍ വര്‍ഗീസിന്റെ എന്‍. എന്‍. ബ്രിക്‌സ് സിമന്റ് കട്ട നിര്‍മാണ സ്ഥാപനത്തിനാണ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ ഇടപെടലില്‍ ലൈസന്‍സ് ലഭിച്ചത്.
പഞ്ചായത്തില്‍ ഫീസ് അടച്ച് കാത്തിരിപ്പ് നീണ്ടപ്പോഴാണ് ലൈസന്‍സിനായി മന്ത്രിക്ക് മുന്നില്‍ഡ പരാതിയുമായി എത്തിയത്. വിശദ പരിശോധിച്ചതനയില്‍ അര്‍ഹത ഉണ്ടെന്ന് കണ്ട് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ മന്ത്രി തന്നെ ലൈസന്‍സ് കൈമാറി.
