ഷംല ഇനി വ്യവസായ സംരംഭക. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഷംലയുടെ ഫ്‌ളവര്‍ മില്ലിന് വെളിയം ഗ്രാമപഞ്ചായത്ത് പെര്‍മിറ്റ് നല്‍കി, ഉടന്‍തന്നെ ലൈസന്‍സും ലഭ്യമാക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിലുള്ള ‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടിയിലാണ് സത്വര നടപടി.
ഫ്‌ളവര്‍ മില്‍ ആരംഭിക്കുന്നതിനായി കെട്ടിട നിര്‍മ്മാണ പ്ലാനിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്ത് പെര്‍മിറ്റും ലൈസന്‍സും നേരത്തെ നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഷംലയുടെ പരാതി മന്ത്രിക്ക് മുന്നിലെത്തിയത്. ജില്ലാ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടുകയായിരുന്നു പിന്നീട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണത്തിലെ ന്യൂനതകള്‍ പരിഹരിച്ച് ഫ്‌ളവര്‍ മില്‍ ആരംഭിക്കുന്നതിന് നിര്‍ദേശം നല്‍കുകയും കെട്ടിട നമ്പര്‍ നല്‍കുകയും ചെയ്തു. ലൈസന്‍സ് ഉടന്‍തന്നെ ലഭ്യമാക്കുന്നതിന് മന്ത്രി പഞ്ചായത്ത് അധികൃതരെ ചുമതലപ്പെടുത്തി.
