പ്രകൃതി സൗഹൃദമായി കുടിവെള്ള വിതരണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ദേശീയ ജല ജീവന് മിഷന് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് കളമശ്ശേരി രാജഗിരി കോളേജിന്റെ ആഭിമുഖ്യത്തില്‍ ഗുണഭോക്താക്കള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുമായി വെള്ളിയാഴ്ച (3.9.21) രാവിലെ 10 മണിക്ക് സംസ്ഥാനതല വെബിനാര്‍ സംഘടിപ്പിക്കുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് വെബിനാര്‍ ഉദ്ഘാടനം ചെയ്യും. രാജഗിരി കോളേജ് ഡയറക്ടര്‍ റവ ഫാ. ജോസ് കുറിയേടത്ത് അദ്ധ്യക്ഷത വഹിക്കും. ജലഅതോറിറ്റി ചെയര്മാന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് മുഖ്യപ്രഭാഷണം നടത്തും. ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എസ്. വെങ്കിടേശപതി ആമുഖ പ്രഭാഷണം നടത്തും. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിനോയി ജോസഫ് സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ റവ. ഡോ. സാജു എം. ഡി നന്ദിയും പറയും. തുടര്‍ന്നു നടക്കുന്ന വെബിനാറില്‍ രാജഗിരി കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം തലവന്‍ റവ ഡോ. ജോസഫ് എം. കെ മോഡറേറ്റര്‍ ആകും. ജല അതോറിറ്റി ഉത്തര മേഖല ചീഫ് എന്‍ജിനീയര്‍ എസ്. ലീനകുമാരി, ജല ജീവന് മിഷന് പദ്ധതി നടത്തിപ്പിലെ വെല്ലുവിളികളെക്കുറിച്ചു വിശദീകരിക്കും. ജല ജീവന് മിഷന്റെ വിജയിച്ച പദ്ധതികളെക്കുറിച്ച് എറണാകുളം പറവൂര്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. എന്‍. ജയകൃഷ്ണന്, ഞാറയ്ക്കല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ അഖില്‍ നാഥ് എന്നിവര്‍ വിശദീകരിക്കും. ശേഷമുള്ള പൊതുചര്‍ച്ചയില്‍ കോളേജ് അസി. ഡയറക്ടര്‍ റവ. ഫാ.ഷിന്റോ ജോസഫ്, കോളേജ് നോഡല്‍ ഓഫീസര്‍ ഷാജു. കെ.കെ, പരിശീലന വിഭാഗം മാനേജര്‍ രാജീവ് കെ.കെ. എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. വെബിനാറില്‍ സംബന്ധിക്കുന്നതിന് 9446002501 വാട്ട്സ്ആപ്പ് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. രാജഗിരി കോളേജിനെയാണ് ജല ജീവന് മിഷന് റിസോഴ്സ് സെന്ററായി തെരഞ്ഞെടുത്തിട്ടുള്ളത്.
