സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ഭൂമിപതിവ് ഓഫീസുകള്‍ വഴി വിവിധ ചട്ടങ്ങള്‍ പ്രകാരം 2423 പട്ടയങ്ങള്‍ വിതരണം ചെയ്യും. 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ – 1813, 1993 ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ – 393, എല്‍ ടി ക്രയ സര്‍ട്ടിഫിക്കറ്റ് – 25, മുനിസിപ്പല്‍ ചട്ടങ്ങള്‍- 3, വനാവകാശ രേഖ – 158, ഹൈറേഞ്ച് കോളനൈസേഷന്‍ സ്കീം – 31 എന്നീ ചട്ടങ്ങള്‍ പ്രകാരമുള്ള പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.
