കാസർഗോഡ്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ബിരുദ-ബിരുദാനന്തര ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. 2021-22 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍-സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ റഗുലറായി ഡിഗ്രി, പി.ജി ക്ലാസ്സുകളില്‍ പഠിക്കുന്ന പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.

ജാതിസര്‍ട്ടിഫിക്കറ്റ്, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷകള്‍ സെപ്റ്റംബര്‍ 18 നകം പരപ്പ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ, മാലക്കല്ല്, ഭീമനടി എന്നിവിടങ്ങളിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭിക്കണം.