കാസർഗോഡ്: എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, കൊമേഴ്‌സ്, ഫിസിക്‌സ്, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. സെപ്റ്റംബര്‍ 16, 17 തീയതികളില്‍ കൂടിക്കാഴ്ച നടക്കും.

സെപ്റ്റംബര്‍ 15-ന് രാവിലെ 10 ന് ഇംഗ്ലീഷ്, ഉച്ചക്ക് 1.30 ന് ഇക്കണോമിക്‌സ്, സെപ്റ്റംബര്‍ 16-ന് രാവിലെ 10 ന് ഹിന്ദി, ഉച്ചക്ക് 1.30 ന് കൊമേഴ്‌സ്, 17-ന് രാവിലെ 10 ന് പൊളിറ്റിക്കല്‍ സയന്‍സ്, ഉച്ചക്ക് 1.30 ന് ഫിസിക്‌സ് എന്നിങ്ങനെയാണ് കൂടിക്കാഴ്ച. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധികരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2241345, 9847434858