കാസർഗോഡ്: പട്ടികജാതി വികസന വകുപ്പിന്റെ ചെറുവത്തൂര്‍, നീലേശ്വരം, ബേള ഐ.ടി.ഐ-കളിലെ എന്‍.സി.വി.ടി അംഗീകാരമുളള വിവിധ മെട്രിക്/നോണ്‍ മെട്രിക് ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. www.scdd.kerala.gov.in ലൂടെ സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. എ്‌സ്.സി പ്പെട്ടവര്‍ക്ക് 80 ശതമാനവും എസ്.ടി വിഭാഗത്തിന് 10 ശതമാനവും മറ്റ് വിഭാഗത്തിന് 10 ശതമാനവും റിസര്‍വേഷനുണ്ട്.

ചെറുവത്തൂര്‍ ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡിലേക്കും നീലേശ്വരം ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡിലേക്കും ബേള ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡിലേക്കുമാണ് അപേക്ഷിക്കാന്‍ അവസരം. മെട്രിക് ട്രേഡുകള്‍ക്ക് 10-ാം തരം വിജയിച്ചവര്‍ക്കും നോണ്‍മെട്രിക് ട്രേഡുകള്‍ക്ക് എട്ടാം തരം വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 04994 256162