മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമില്‍ വി.ബി.ഡി കണ്‍സള്‍ട്ടന്റ,് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വി.ബി.ഡി കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബാച്ച്‌ലര്‍ ഡിഗ്രി ഇന്‍ സുവോളജിയും ഡി.സി.എയും, മലയാളം ടൈപ്പിങിലുള്ള പരിജ്ഞാനവുമാണ് യോഗ്യത.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ കോഴ്‌സും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 16ന് വൈകീട്ട് നാലിനകം ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ നേരിട്ടോ ആരോഗ്യകേരളം, ബി-3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായോ www.Arogyakeralam.gov.in ല്‍ ബന്ധപ്പെടണം. ഫോണ്‍: 0483 2730313.