മലപ്പുറം: താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ കോമേഴ്സ്, മലയാളം എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും, കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യോഗ്യതാ, മുന്‍പരിചയം സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ് സഹിതം സെപ്തംബര്‍ ഒന്‍പതിന് രാവിലെ 10ന് കോളജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി (55ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും.