മലപ്പുറം: തിരൂര്‍ താലൂക്കിലെ കുറുമ്പത്തൂര്‍ വില്ലേജിലെ ശ്രീ. പുന്നത്തല മഹാ വിഷ്ണു ക്ഷേത്രത്തിലേക്കും പെരുമണ്ണ വില്ലേജിലെ ശ്രീ. പെരുമണ്ണ ക്ലാരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളെ നിയമിക്കുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പൂരിപ്പിച്ച അപേക്ഷ സെപ്തംബര്‍ 15ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മഞ്ചേരി ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസിലും ബന്ധപ്പെടാം.