കാസര്‍കോട്: ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ലിസ്റ്റ് തയ്യാറാക്കുന്നു. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളുടെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റിക്കനുസരിച്ച് നിയമനം നല്‍കും.

അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 20ന് വൈകീട്ട് അഞ്ചിനകം dmohomoeoksd@kerala.gov.in യില്‍ യോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അയക്കണം. തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. ബി.എച്ച്.എം.എസ്/തത്തുല്യം, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 55 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2206886.