കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു. ജി.എന്‍.എം/ബി.എസ്‌സി നഴ്‌സിങ് യോഗ്യതയും കേരളാ നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20ന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രി ഓഫീസിലോ knghospital@gmail.com എന്ന ഇമെയിലിലേക്കോ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672217018.