കാസർഗോഡ്: ജില്ലയിലെ സര്‍ക്കാര്‍ , സ്വകാര്യ സ്ഥാപനങ്ങളില്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ കോവിഡ് -19 ആന്റിജന്‍ പരിശോധന നടത്തരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെആര്‍. രാജന്‍ അറിയിച്ചു. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിജന്‍ പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
