കാസർഗോഡ്: പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക് കോളേജില്‍ സിവില്‍ എന്‍ജിനീയറിങ്ങ് ബ്രാഞ്ചില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് ബ്രാഞ്ചില്‍ വര്‍ക്ക്ഷോപ് ഇന്‍സ്ട്രക്ടര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങ് ബ്രാഞ്ചില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഡെമോണ്‍സ്ട്രേറ്റര്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

ഡെമോണ്‍സ്ട്രേറ്റര്‍, വര്‍ക്ക്ഷോപ് ഇന്‍സ്ട്രക്ടര്‍, തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ത്രിവത്സര ഡിപ്ലോമയും, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐയുമാണ് യോഗ്യത. കൂടിക്കാഴ്ച സെപ്റ്റംബര്‍ 14 ന് രാവിലെ 10 ന് കോളേജില്‍. ഫോണ്‍: 0467-2234020, 9995681711