എറണാകുളം: കേരള ഹോംഗാര്‍ഡ്‌സ് ജില്ലയിലെ വനിതാ ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുളള വനിതകള്‍ ഒക്‌ടോബര്‍ 10ന് മുമ്പായി ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പാരമിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍ മുതലായ സംസ്ഥാന യൂണിഫോം സര്‍വ്വീസുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത 35 നും 58 വയസിനുമിടയില്‍ പ്രായമുളള 10ാം ക്ലാസ് പാസായിട്ടുളള വനിതകള്‍ക്ക് അപേക്ഷിക്കാം.
10ാം ക്ലാസ് പാസായവരുടെ അഭാവത്തില്‍ എാഴാം ക്ലാസുകാരെയും പരിഗണിക്കും. എാതെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുളളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ഹോം ഗാര്‍ഡ്‌സില്‍ അംഗമായി ചേരാന്‍ കായികക്ഷമത ശാരീരിക ക്ഷമത ടെസ്റ്റുകള്‍ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അപേക്ഷ ഫോറത്തിന്റെ മാതൃക എന്നിവ എറണാകുളം ഗാന്ധിനഗറിലുളള ജില്ലാ ഫയര്‍ ഓഫീസില്‍ നിന്നും ലഭിക്കും.