എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു. മന്നം വാർഡിലെ കാർമെലാരം പ്രിയോറിയിലെ വൈദീക വിദ്യാർത്ഥികളുടെ കൃഷിയിടത്തിൽ നടന്ന നടീൽ ഉദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരമാണ് കൃഷി ആരംഭിച്ചത്‌.

ശീതകാല പച്ചക്കറികളായ കോളിഫ്ലവർ, കേബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, ബ്രക്കോളി മുതലായവയുടെ തൈകൾ സൗജന്യമായാണ് നൽകുന്നത്. കോട്ടുവള്ളി പഞ്ചായത്ത് അംഗം സുമയ ടീച്ചർ, പറവൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്റ്റർ ജിഷ പി.ജി, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, ജൈവകർഷക രമണി, ഫാദർ ജോസ് തോമസ്, ഫാദർ റോബി, ഫാദർ മെൽവിൻ, വൈദീക വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.