തിരുനെല്ലി: മലയാളത്തിലെ മഹാനായ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിനാലാം ചരമ വാര്‍ഷികത്തോടുനുബന്ധിച്ച് ഗവ. ആശ്രമം ഹൈസ്‌കൂളില്‍ അനുസ്മരണം സംഘടിപ്പിച്ചു. പാവങ്ങളുടെ കഥ പറഞ്ഞ ബഷീര്‍ ഇന്നും മലയാള മനസ്സില്‍ ജീവിച്ചിരിക്കുന്നുവെന്ന് യോഗം അനുസ്മരിച്ചു. എം.എ റഹ്മാന്‍ സംവിധാനം ചെയ്ത ‘ബഷീര്‍ ദി മാന്‍’ ഡോക്യൂമെന്ററി, ബഷീറിന്റെ പുസ്തകങ്ങളും ചിത്രങ്ങളും ചാര്‍ട്ടുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. ലോകത്തിലെ സര്‍വ്വചരാചരങ്ങള്‍ക്കും ഭൂമിയില്‍ ഒരുപോലെ ജീവിക്കാന്‍ അവകാശം ഉണ്ടെന്ന് വിളംബരം ചെയ്യുന്ന ‘ഭൂമിയുടെ അവകാശികള്‍ ‘ എന്ന സൃഷ്ടിയുടെ വായനക്കുറിപ്പ് ബേബി എം. തിരുനെല്ലി അവതരിപ്പിച്ചു. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, മജീദ് തലപ്പുഴ, നജ്മുദ്ധീന്‍ പലമുക്ക്, ജമാല്‍ മണ്ടകത്തിങ്കല്‍, സൗമ്യ, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
