75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ കേരള അഗളി ബി.ആര്. സി.യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രാദേശിക ചിത്രരചന , ദേശഭക്തിഗാനം, ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ അനുമോദിച്ചു. അഗളി ബി.ആര്.സി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സി. നീതു ഉദ്ഘാടനം ചെയ്തു. അഗളി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ. മഹേശ്വരി അധ്യക്ഷയായി. കവി ആര്. കെ.അട്ടപ്പാടി മുഖ്യാഥിതിയായ പരിപാടിയില്‍ അഗളി ബ്ലോക്ക് പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ സി.പി. വിജയന്, ട്രെയിനര്‍ കെ.ടി.ഭക്ത ഗിരീഷ്, രംഗരാജന്, സി.എസ്. അനുപമ എന്നിവര്‍ പങ്കെടുത്തു.
