പാലക്കാട്‌: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ വരെയും പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുള്ള വിവിധ കോഴ്‌സുകളിലും പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്‌കൂളിൽനിന്നുള്ള സാക്ഷ്യപത്രം, അംഗത്വ രജിസ്‌ട്രേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ കോപ്പി, മാർക്ക് ലിസ്റ്റുകൾ, ഗ്രേഡ് ഷീറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 31നകം ജില്ലാ ക്ഷേമനിധി ഓഫീസിൽ ലഭ്യമാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.