പാലക്കാട്: കേരള ഹോം ഗാർഡ്സ് എറണാകുളം ജില്ലയിൽ വനിതാ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് യോഗ്യത പരിശോധനയും കായികക്ഷമതയും പരീക്ഷയും നടത്തും. ആർമി, നേവി, എയർഫോഴ്സ്, പാരാമിലിറ്ററി തുടങ്ങിയ സൈനീക-അർദ്ധസൈനീക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ മുതലായ സംസ്ഥാന യൂണിഫോം സർവീസുകളിൽ നിന്നും റിട്ടയർ ചെയ്ത 35-58 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത എസ്.എസ്..എൽ.സി. എസ്.എസ്.എൽ.സി പാസ്സായവരുടെ അഭാവത്തിൽ ഏഴാം ക്ലാസ്സുകാരെ പരിഗണിക്കും. സർക്കാർ സർവ്വീസിലുള്ളവർക്ക് അപേക്ഷിക്കാനാകില്ല. പ്രതിദിനം 780 രൂപ ലഭിക്കും. താത്പര്യമുള്ളവർ ഒക്ടോബർ 10 നകം എറണാകുളം ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ, അപേക്ഷാ ഫോറം മാതൃക എന്നിവ എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും. ഫോൺ : 0484 2207710, 9497920154