പാലക്കാട്: ചിറ്റൂർ ഗവ.കോളേജിൽ കെമിസ്ട്രി, ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഓരോ ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. കെമിസ്ട്രി വിഭാഗക്കാർ സെപ്തംബർ 20 ന് രാവിലെ 11 നും ഹിസ്റ്ററി വിഭാഗക്കാർ സെപ്തംബർ 22 ന് രാവിലെ 10.30 നും അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04923 222347, 207010
