പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളജില്‍ 2021-22 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി പ്രവേശനം ആരംഭിച്ചു. കോളജിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രവേശനം നേടാം. സെപ്തംബര്‍ 23ന് രാവിലെ ഒന്‍പതിന് പ്ലസ്ടു/വി.എച്ച്.എസ്.ഇ 125 റാങ്ക് വരെയുള്ളവര്‍ക്കും ഐ.ടി.ഐ/കെ.ജി.സി.ഇ 125 റാങ്ക് വരെയുളളവര്‍ക്ക് ഉച്ചക്ക് 12നുമാണ് പ്രവേശനം. സംവരണത്തിന് അര്‍ഹരായവര്‍ ജാതി/വരുമാന സര്‍ട്ടിഫിക്കറ്റ്/ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനല്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം ഹാജരാക്കണം. അഡ്മിഷന്‍ സമയത്ത് വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുളളവര്‍ 13,500 രൂപ അടക്കണം. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുളളവര്‍ 16,280 രൂപ അടക്കണം. പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവശനത്തിന് പ്ലസ്ടു/വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 12സീറ്റും ഐ.ടി.ഐ/കെ.ജി.സി.ഇ വിഭാഗത്തില്‍ 12 സീറ്റുമാണ് നിലവിലുളളത്.