ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ ഹിന്ദി കോഴ്‌സ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കേരള ഗവണ്‍മെന്റ് പരീക്ഷാകമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍ക്കുന്ന റഗുലര്‍ കോഴ്‌സിന് എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്കും രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു, അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. ഒ.ഇ.സി, പട്ടികജാതി വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30. ഫോണ്‍: 0473 4296496, 8547126028.
