മാനന്തവാടി: 2017-18 വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ മാനന്തവാടി നഗരസഭയ്ക്ക് നേട്ടം. മികച്ച പ്രകടനം കാഴ്ചവച്ച നഗരസഭയെ സംസ്ഥാന സര്‍ക്കാര്‍ അനുമോദിച്ചു. വസ്തു നികുതി പിരിവില്‍ ജില്ലയില്‍ ഒന്നാമതെത്താനും നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ആറാം സ്ഥാനം കരസ്ഥമാക്കി. മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപഹാരം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ സമ്മാനിച്ചു. നഗരസഭാ
ചെയര്‍പേഴ്സണ്‍ ഇന്‍ചാര്‍ജ് പ്രദീപ ശശി, സെക്രട്ടറി ഇന്‍ ചാര്‍ജ് പി.ജി മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.
