പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2018-19 ല്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് 6 എ. ബ്ലോക്ക് പരിധിയിലുള്‍പ്പെട്ട 17 സര്‍ക്കാര്‍ – എയ്ഡഡ് യുപി സ്കൂളിലെ ആറാംക്ലാസ്സ് എ ഡിവിഷന്‍ സ്വയം പര്യപ്ത ക്ലാസ്സ് മുറിയാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 6 ലക്ഷം രൂപ പദ്ധതി വിഹിതത്തോടൊപ്പം പൊതുജന പങ്കാളിത്തത്തോടും കൂടിയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.
കാര്യക്ഷമമായ വിദ്യഭ്യാസ പ്രക്രിയ സാധ്യമാക്കുന്നതിന് ക്ലാസ്സ് മുറികള്‍ വിദ്യാര്‍ത്ഥി സൗഹ്യദമാകും. അതിനായി ക്ലാസ്സ് മുറിയില്‍ 37-ലേറെ സൗകര്യങ്ങള്‍, ഉപകരണങ്ങള്‍ സജ്ജീകരിക്കും. ക്ലാസ്സ് മുറി പെയിന്‍റ് ചെയ്തും മതിയായ ഫര്‍ണ്ണീച്ചര്‍ സംവിധാനങ്ങള്‍ ഫാന്‍, ലൈറ്റ് തുടങ്ങിയ ഇലക്ട്രിക്ക് ഉപകരണങ്ങള്‍, ക്ലാസ്സ് ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങള്‍, ഗ്ലോബ്, അറ്റ്ലസ്, വിവിധ ഭൂപടങ്ങള്‍, ഗണിത- ശാസ്ത്ര ലാബിനാവശ്യമായ ഉപകരണങ്ങള്‍, കുടിവെള്ളം, എല്‍ ഇ ഡി, എല്‍ ഡി സി ഡിസ്പ്ലെ, തുടങ്ങിയവ ഒരുക്കും. ക്ലാസ്സ് മുറി അന്താരാഷ്ട്ര നിലവാരത്തിലാക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത.് കൂടുതല്‍ ക്ലാസ്സ് മുറികള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കി പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിന് ഇത് വഴിയൊരുക്കും .
പദ്ധതി നടത്തിപ്പിന്‍റെ ആദ്യഘട്ടത്തില്‍ ക്ലാസ്സ് പി ടി എ കള്‍ വിളിച്ച് ചേര്‍ത്ത് ക്ലാസ്സ് അധ്യാപിക കണ്‍വീനറായി രക്ഷിതാക്കളും ജനപ്രധിനിധികളും ഉള്‍പ്പെടുന്ന സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. 2018 ആഗസ്റ്റ് 15 നുള്ളില്‍ പദ്ധതി പൂര്‍ത്തീകരിച്ച് ബ്ലോക്ക് പരിധിയിലെ എല്ലാ സ്കൂളിലെയും ആറാം ക്ലാസ്സ് എ സ്വയം പര്യപ്തക്ലാസ്സ് മുറിയാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
