സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. എസ്. എസ്. എല്‍. സിക്ക് ശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റെഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികള്‍ക്കാണ് ആനുകൂല്യം.
നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമിനൊപ്പം അംഗത്വ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബര്‍ 30ന് മുമ്പോ അല്ലെങ്കില്‍ കോഴ്സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ വിദ്യാഭ്യാസ സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തണം.
