കൊല്ലം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി നടക്കുന്ന ക്ലീന്‍ ഇന്ത്യ ക്യാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍വഹിച്ചു.
ജില്ലാ ഭരണകൂടം, നെഹ്റു യുവ കേന്ദ്ര, ശുചിത്വ മിഷന്, ഹരിത കേരളം മിഷന്, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകള്‍, എന്‍. എസ.് എസ്, കുടുംബശ്രീ, ഹരിത കര്‍മ്മസേന എന്നിവയുടെ പങ്കാളിത്തത്തോടെ ഒക്ടോബര്‍ 31 വരെ നീണ്ടു നില്‍ക്കുന്നതാണ് ക്യാമ്പയിന്. പരിപാടിയില്‍ പങ്കാളികളാകുന്നവര്‍ക്ക് കേന്ദ്ര യുവജനകാര്യ മന്ത്രാലത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കും. മികച്ച പ്രവര്‍ത്തനം നടത്തുന്ന വളണ്ടിയര്‍ക്കും യൂത്ത് ക്ലബ്ബിനും ഇതര സംഘടനകള്‍ക്കും പ്രതേക പുരസ്ക്കാരങ്ങളും നല്‍കും.
കലക്ടറുടെ ചേമ്പറില്‍ നടന്ന പ്രകാശന ചടങ്ങില്‍ നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ നിപുണ്‍ ചന്ദ്രന്, ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.
