കുറ്റിപ്പുറം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴിലുള്ള ചുങ്കം-പാഴൂര്‍ റോഡില്‍ ഇന്ന് (ഒക്‌ടോബര്‍ ആറ്) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിരോധിച്ചു. യാത്രക്കാര്‍ ചെമ്പി-പരിതി റോഡും പരിതി-വട്ടോളിപറമ്പ്-സ്പിന്നിങ് മില്ല് റോഡും മറ്റ് അനുബന്ധ റോഡുകളും വാഹന ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
