എസ്.എസ്.എൽ.സി പരീക്ഷയിൽ 80 ശതമാനം മാർക്കോടെ വിജയിച്ച് റെഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനു ചേർന്നവരും ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഉപരിപഠനത്തിന് ചേർന്നവരുമായ ഭാഗ്യക്കുറി ക്ഷേമനിധി സജീവ അംഗങ്ങളുടെ മക്കൾക്ക് പഠനസഹായി സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷകൾ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലും ട്രേഡ് യൂണിയൻ ഭാരവാഹികളിൽ നിന്നും ലഭിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ് അറിയിച്ചു. ഫോൺ: 0491-2505170.