സാക്ഷരതാ മിഷന്റെ നേതൃത്വത്തില് ജില്ലയില് നടത്തുന്ന പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ് ഭാഷാ സര്ട്ടിഫിക്കറ്റ് കോഴ്സുകളുടെ നാലാം ബാച്ചിന്റെ എഴുത്ത് പരീക്ഷയും, വാചാ പരീക്ഷയും ഒക്ടോബര് 9, 10 തീയതികളിലായി പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസ്, കുമരംപുത്തൂര് എ.യു.പി.എസുകളിലായി നടക്കും.
പരീക്ഷയ്ക്ക് രജിസ്റ്റര് ചെയ്ത എല്ലാ പഠിതാക്കളും അതാത് ദിവസങ്ങളില് രാവിലെ പത്തിന് എത്തണമെന്ന് സാക്ഷരതാമിഷന് ജില്ലാ കോര്ഡിനേറ്റര് അറിയിച്ചു.