മേല്‍മുറി അധികാരിത്തൊടി ഗവ.യു.പി സ്കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി സ്കൂള്‍ വികസന സമിതി തയ്യാറാക്കിയ രൂപ രേഖ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പി.ഉബൈദുള്ള എം.എല്‍.എ ക്ക് നല്കി പ്രകാശനം ചെയ്തു. 1928ല്‍ സ്ഥാപിതമായ വിദ്യാലയം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്കൂളിന്റെ പരിമിതികള്‍ മനസിലാക്കി അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പി.ടി.എയും നാട്ടുകാരും കൂട്ടായ്മ പരിശ്രമങ്ങള്‍ നടത്തിവരുന്നതിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസ മന്ത്രിയെ സന്ദര്‍ശിച്ചത്. അഞ്ഞൂറിലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പി.ടി.എ പ്രസിഡന്റ് ഷമീര്‍ കപ്പൂര്‍, എസ്.എം.സി ചെയര്മാന് പി. ഉബൈദ്, ഹെഡ്മാസ്റ്റര് വി.ഷാജഹാന്, സ്കൂള്‍ വികസന സമിതി അംഗളായ ഹമീദ് കൂത്രാടന്‍, റഹീം കപ്പൂര്‍, പി.കെ.ജാസിര്‍, പി.പി ശിഹാബുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
