മഞ്ചേരി ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) സെന്ററില്‍ ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് ടീച്ചേഴ്‌സ് യോഗ്യതയുള്ളവര്‍ക്കും ടീച്ചര്‍ തസ്തികയില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. കൂടിക്കാഴ്ച ഒക്‌ടോബര്‍ 13ന് രാവിലെ 11ന് സ്ഥാപനത്തില്‍ നടത്തും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മഞ്ചേരി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഫോണ്‍ : 9400006489.