ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള പോളിടെക്നിക് കോളേജുകളില്‍ ലാറ്ററല്‍ എന്‍ട്രി, ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സിറ്റര്‍ (ടകഠഠഞ) കളമശ്ശേരി മുഖേന മുന്നാമത്തെ അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്പോട്ട് അഡ്മിഷനായി ഐ.എച്ച്.ആര്‍.ഡിയുടെ താഴെ പറയുന്ന പോളിടെക്നിക് കോളേജുകളായ കരുനാഗപ്പള്ളി (04762623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (04862 232246, 8547005084), മാള (0480 2233240, 8547005080), കുഴല്‍മന്ദം (04922 272900, 8547005086) വടകര (0496 2524920, 8547005079) കല്ല്യാശ്ശേരി (0497 2780287, 8547005082) എന്നിവിടങ്ങളിലും പൂഞ്ഞാര്‍ (8547005085) എന്‍ജിനിയറിങ് കോളേജിലേക്കും ഒമ്പത് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കോളേജുകളില്‍ ബന്ധപ്പെടണം.
