കൊക്കയാര്‍ വില്ലേജില്‍ മാകോചി, പൂവഞ്ചി എന്നിവിടങ്ങളിലായി നാല് വീടുകള്‍ ഒലിച്ചു പോയതായി റിപ്പോര്‍ട്ട്. രണ്ടു വീടുകളിലായി എട്ട് പേരെ കാണാതായി. 5 കുട്ടികള്‍, 2 പുരുഷന്‍മാര്‍, ഒരു സ്ത്രീയെയുമാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം. കോട്ടയം -ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമാണ്. വീടുകൾ ഇടുക്കി ജില്ലയിലും. കുത്തൊഴുക്കിൽ വീടുകൾ താഴെയുള്ള പുല്ലകയാറിലേക്ക് ഒലിച്ചു പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്.
