മലപ്പുറം: മഞ്ചേരി കോസ്മോ പൊളീറ്റന്‍ ക്ലബില്‍ നടന്ന 41-ാമത് ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. മത്സരത്തില്‍ പുരുഷന് സിംഗിള്‍സില്‍ ഗൗതം എസ്.കുമാര്‍ (സ്പോര്‍ട്സ് പ്രമോഷന് അക്കാദമി) വനിത സിംഗിള്‍സില്‍ ഐശ്വര്യ ദാസ് (സ്പോര്‍ട്സ് പ്രമോഷന് അക്കാഡമി)യും ജേതാക്കളായി. ജൂനിയര്‍ അണ്ടര്‍ 19 ബോയ്സ് വിഷ്ണു സുരേഷ് (സ്പോര്‍ട്സ് പ്രമോഷന് അക്കാഡമി), ജൂനിയര്‍ അണ്ടര്‍ 19 ഗേള്‍സ് ജയ് ലക്ഷ്മി (കേന്ദ്രീയ വിദ്യാലയ), ജൂനിയര്‍ ബോയ്സ് അണ്ടര്‍ 17 ആദിത്യന്.ഡി.അനില്‍ (കേന്ദ്രീയ വിദ്യാലയം), ജൂനിയര്‍ ഗേള്‍സ് അണ്ടര്‍ 17 ആര്‍ദ്ര വിനോദ് (കേന്ദ്രീയ വിദ്യാലയം) എന്നിവര്‍ ജേതാക്കളായി. സബ്ജൂനിയര് ബോയ്സ് ശ്രീദേവ്, സബ് ജൂനിയര്‍ ഗേള്‍സ് ആവണി.ഡി.അനില്‍ (കേന്ദ്രീയ വിദ്യാലയം) എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേഡറ്റ് ബോയ്സ് അഭിനന്ദ് (കേന്ദ്രീയ വിദ്യാലയ) കേഡറ്റ് ഗേള്‍സ് ഇവേലിയ.ടി. സേവ്യര്‍ (കേന്ദ്രീയ വിദ്യാലയ) ഹോപ്സ് അണ്ടര്‍ 11 ബോയ്സ് അദിത്യന്.എ (എസ്.പി.എ) ഹോപ്സ് അണ്ടര്‍ 11 ഗേള്‍സ് ഇവേലിയ. ടി.സേവ്യര്‍ (കേന്ദ്രീയ വിദ്യാലയ) എന്നിവര്‍ ജേതാക്കളായി. ഈ വര്‍ഷത്തെ മികച്ച കളിക്കാരായി പുരുഷ വിഭാഗത്തില്‍ ഗൗതം എസ് കുമാര്‍, വനിത വിഭാഗത്തില്‍ ആര്‍ദ്ര വിനോദു എന്നിവരെ തെരെഞ്ഞെടുത്തു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനം മഞ്ചേരി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. ബീന ജോസഫ് നിര്‍വഹിച്ചു. അസോസിയേഷന് വൈസ്പ്രസിഡന്റ് അശോക പിഷാരടി അധ്യക്ഷനായി. കോസ്മോപൊളീറ്റന്‍ ക്ലബ് സെക്രട്ടറി ഡോ. രാമകൃഷ്ണന് സംസാരിച്ചു. ഒക്ടോബര്‍ 16, 17 തീയതികളിലാണ് 41-ാമത് മലപ്പുറം ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് മഞ്ചേരി കോസ്മോ പൊളീറ്റന്‍ ക്ലബില്‍ നടന്നത്.
