ജില്ലയില്‍ അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട പരിശീലനം നാളെ മുതല്‍ (ഒക്ടോബര്‍ 21) 22, 23 തീയതികളില്‍ നടക്കും. നാളെ (ഒക്ടോബര്‍ 21) രണ്ട് കേന്ദ്രങ്ങളിലായി ഓരോ പഞ്ചായത്തില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നും തെരഞ്ഞെടുത്ത 95 റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം നല്‍കും.
ഒക്ടോബര്‍ 22, 23 തീയതികളില്‍ മൂന്ന് കേന്ദ്രങ്ങളിലായി ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും രൂപീകരിക്കുന്ന ജനകീയ സമിതികളുടെ നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കുമാണ് പരിശീലനം. അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് നോഡല്‍ ഓഫീസര്‍മാര്‍.
ഗ്രാമപഞ്ചായത്തുകളില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരും മുനിസിപ്പാലിറ്റികളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുമാണ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍. പരിശീലനം രാവിലെ 9:30 ന് ആരംഭിക്കും.
പരിശീലനം നടത്തുന്ന കേന്ദ്രങ്ങള്‍
ഒക്ടോബര്‍ 21
* മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍: റിസോഴ്സ്പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം – തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, അട്ടപ്പാടി, ശ്രീകൃഷ്ണപുരം, പാലക്കാട് ബ്ലോക്ക് പരിധിയിലെ റിസോഴ്സ് പേഴ്സണ്‍മാര്‍
* പുതുനഗരം പഞ്ചായത്ത് കല്യാണമണ്ഡപം: മലമ്പുഴ, ചിറ്റൂര്‍, കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ റിസോഴ്സ്പേഴ്സണ്‍മാരും എല്ലാം മുനിസിപ്പാലിറ്റികളിലെ റിസോഴ്സ് പേഴ്സണ്‍മാരും
ഒക്ടോബര്‍ 22
* മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍: നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം –
മണ്ണാര്‍ക്കാട്, അട്ടപ്പാടി, ശ്രീകൃഷ്ണപുരം, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളും പാലക്കാട്, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റികളും.
* ഓങ്ങല്ലൂര്‍ പഞ്ചായത്ത് ഹാള്‍: നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കും – തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകള്‍, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി, ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റികള്‍
* ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയം :നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കും – മലമ്പുഴ, ചിറ്റൂര്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളും ചിറ്റൂര്‍ – തത്തമംഗലം മുനിസിപ്പാലിറ്റിയും.
ഒക്ടോബര്‍ 23
* ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍: നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കും – നെന്മാറ, ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകള്‍.