എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിന് പ്രൊജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യുട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് /കേരളത്തിലെ സർവകലാശാല അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പാസായ പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം.
പ്രായപരിധി 18 – 33 വയസ്. അപേക്ഷകൾ ഒക്ടോബർ 25 ന് വൈകിട്ട് നാല് വരെ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോട്ടോ: 0491-2583230.