മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം- 2007 പ്രകാരം തൊടുപുഴ താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 22 രാവിലെ 11.30 മുതല്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഇടുക്കി മെയിന്റനന്‍സ് ട്രിബ്യൂണലിന്റെ അദ്ധ്യക്ഷന്‍ കൂടിയായ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം.കെ ഷാജി പരാതികള്‍ നേരില്‍ കേട്ട് തീരുമാനമെടുക്കും. അദാലത്തില്‍ താലൂക്കിലെ നിയമത്തിന്റെ പരിധിയില്‍ വരുന്ന പുതിയ കേസുകളും പരിഗണിക്കും.
