പനമരം: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ 18 വാര്‍ഡുകളിലുമായി 20,000 തൈകളാണ് വിതരണം ചെയ്തത്. പതിനൊന്നാം വാര്‍ഡില്‍ നടന്ന തൈ വിതരണം സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.എം ഫൈസല്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ കിഴക്കയില്‍ ജംഷീദ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് സലിജാ ഉണ്ണി, അബ്ദുല്‍ സലാം ഇരിയോട്ടുകര, ജവഹര്‍ കോളനി അയല്‍സഭ കണ്‍വീനര്‍ ശറഫുദ്ധീന്‍ തമ്മട്ടാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.