പയ്യന്നൂര്‍: എരമം-കുറ്റൂര്‍ പഞ്ചായത്ത് 2017- 18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എയ്ഡഡ് സ്‌കൂളുകളില്‍ ശുചിമുറി പദ്ധതി പ്രകാരം കരിപ്പാല്‍ എസ്.വി.യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച ടോയ്‌ലറ്റ് ബ്ലോക്ക് സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ സത്യഭാമ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി വിജേഷ് പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.സി രാജന്‍, എം ചന്ദ്രിക, വാര്‍ഡ് മെമ്പര്‍ ടി.വി അനീഷ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.സി മധുസൂദനന്‍ എന്നിവ സംസാരിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച കംപ്യൂട്ടറും എം.എല്‍.എ കൈമാറി.
പേരൂല്‍ യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച ടോയ്‌ലറ്റ് ബ്ലോക്ക് സി കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ സത്യഭാമ അധ്യക്ഷയായിരുന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി വിജേഷ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രമേശന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ചന്ദ്രിക, ഗ്രാമപഞ്ചായത്തംഗം ഇ.സി.കെ ജിഷ, മുന്‍ പഞ്ചായത്തംഗം എം.വി പത്മനാഭന്‍, സ്‌കൂള്‍ മാനേജര്‍ പ്രതിനിധി ടി.വി നീലകണ്ഠന്‍, പി.ടി.എ പ്രസിഡണ്ട് എന്‍.ഇ രഞ്ജിത്ത്, മദര്‍ പി.ടി.എ പ്രസിഡണ്ട് ഒ.പി ജിഷ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.കെ ശൈലജ എന്നിവര്‍ സംസാരിച്ചു. 8,14,333 രൂപ ചിലവഴിച്ചാണ് സ്‌കൂളുകളില്‍ പഞ്ചായത്ത് ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചത്.