ആല്പപുഴ: നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ജില്ലയിലെ സ്കൂളുകള്‍ സന്ദര്‍ശിച്ച് തയ്യാറെടുപ്പുകള്‍ വിലയിരുത്തി. കെട്ടിടങ്ങളുടെ സുരക്ഷ, പരിസര ശുചിത്വം, കോവിഡ് പ്രതിരോധം എന്നിവയില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് കളക്ടര്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി.

വെള്ളിയാകുളം ഗവണ്‍മെന്‍റ് യു.പി.എസ്, വരനാട് ഗവണ്‍മെന്‍റ് എല്‍.പി.എസ്, ഹോളി ഫാമിലി സ്കൂള്‍, ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് സ്കൂള്‍, നെടുന്പ്രക്കാട് ഗവണ്‍മെന്‍റ് യു.പി സ്കൂള്‍, തണ്ണീര്‍മുക്കം പഞ്ചായത്ത് എല്‍.പി.എസ് എന്നിവിടങ്ങളിലാണ് കളക്ടര്‍ സന്ദര്‍ശനം നടത്തിയത്.

ജനപ്രതിനിധികള്‍, തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍, സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.