വാഹനം ആവശ്യമുണ്ട്

മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പരിശോധന, വാക്‌സിനേഷന്‍ ആവശ്യങ്ങള്‍ക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ തപാലായി നവംബര്‍ 11ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ http://tender.lsgkerala.gov.in/pages/displayTender.php ല്‍ ലഭ്യമാണ്.

ജില്ലാ പോലീസ് ക്ലംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങ്

ജില്ലാ പോലീസ് ക്ലംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങ് നവംബര്‍ 17 ന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.


കയര്‍ ഭൂവസ്ത്രം പദ്ധതി അവലോക സെമിനാര്‍

കയര്‍ ഭൂവസ്ത്രം പദ്ധതിയുടെ അവലോകന സെമിനാര്‍ നവംബര്‍ 10 ന് രാവിലെ 9.30 മുതല്‍ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അധ്യക്ഷയാകും. കയര്‍ വികസന ഡയറക്ടര്‍ വി.ആര്‍. വിനോദ് മുഖ്യാതിഥിയാകും.