മടിക്കൈ മോഡല്‍ കോളേജില്‍ സീറ്റൊഴിവ്
കാഞ്ഞിരപ്പൊയിലിലെ മടിക്കൈ ഐ.എച്ച്.ആര്.ഡി മോഡല്‍ കോളേജില്‍ ഒന്നാംവര്‍ഷ ബി.എ ഇംഗ്ലീഷ്, ബി.കോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവര് കോളേജില്‍ നേരിട്ടെത്തി അപേക്ഷിക്കണം. രജിസ്ട്രേഷന് ഫീസ് 350 രൂപ. ഫോണ്‍.0467-2240911, 9497695826, 9048446383
കോളേജ് കെട്ടിടോദ്ഘാടനം
കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്.ഡി. അപ്ലൈഡ് സയന്‍സ് കോളേജില്‍ മുന്‍ എം.എല്‍.എ പി.ബി. അബ്ദുള്‍ റസാഖിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിത്തിന്റെ ഉദ്ഘാടനം കുണ്ടംകാരടുക്കയിലെ കോളേജ് ക്യാമ്പസില്‍ നവംബര്‍ 18 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഓണ്‍ലൈനായി നിര്‍വ്വഹിക്കും. എ.കെ.എം. അഷറഫ് എം.എല്‍.എ അധ്യക്ഷനാകും. രാജ് മോഹന്‍ ഉണ്ണിത്താന് എം. പി മുഖ്യാതിഥിയാകും.
പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാറഡുക്കയിലെ മുണ്ടോള്‍ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുണ്ട്. ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതം ആചരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 30 ന് വൈകീട്ട് അഞ്ച് വരെ നീലേശ്വരത്തെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷ്ണറുടെ കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കും.
വാഹന ലേലം
ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള ഒരു യമഹാ മോട്ടോര്‍ സൈക്കിള്‍, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള ഒരു ഹോണ്ട മോട്ടോര്‍ സൈക്കിള്‍ എന്നിവ നവംബര്‍ 22 ന് രാവിലെ 11 ന് കാഞ്ഞങ്ങാട് ആര്.ഡി.ഒ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0467 2204298