കേന്ദ്രസര്‍ക്കാര്‍, വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള കരകൗശലവികസന കമ്മീഷണറുടെ കാര്യാലയം തൃശൂരിന്റെ ആഭിമുഖ്യത്തില്‍, മലപ്പുറം ജില്ലയില്‍ നിന്നും ഹാന്‍ഡ് എംബ്രോയിഡറി ക്രാഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ കരകൗശല ശില്പികളില് നിന്നും സൗജന്യ ടൂള്‍ കിറ്റുകള്ക്കായ് അപേക്ഷകള്‍ ക്ഷണിക്കുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 50 ടൂള്‍ കിറ്റുകളാണ് വിതരണം ചെയ്യുക. ഹാന്‍ഡ് എംബ്രോയിഡറി ക്രാഫ്റ്റില്‍ കരകൗശല വികസന കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നും നല്‍കിയിട്ടുള്ള സാധുവായ ആര്‍ട്ടിസാന്‍സ് ഐഡന്റിറ്റി കാര്‍ഡുള്ള മലപ്പുറം ജില്ലയിലെ കരകൗശല ശില്പികളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഒരു കുടുംബത്തില്‍ നിന്നും ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോമും മറ്റു വിവരങ്ങളും തൃശൂരില്‍ ബി.എസ്.എന്‍.എല്‍ സഞ്ചാര്‍ ഭവന്, കോവിലകത്തുംപാടം, എ – ബ്ലോക്ക്, നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കരകൗശല സേവന കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകളുടെ കോപ്പികള്‍ സഹിതം ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോണ്‍: 0487 – 2222896, ഇ-മെയില്‍: hmsec.tcr@nic.in